പരവൂർ : പോളച്ചിറ എസ്.വൈ.എസ്.യു.പി സ്കൂളിൽ ശൗചാലയക്കെട്ടിടത്തിന്റെ ഉദ്‌ഘാടനം ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചു. സജിലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറക്കര ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ സംസ്‌കൃത സ്‌കോളർഷിപ്പ് ലഭിച്ച കുട്ടികളെ ആദരിച്ചു. ചടങ്ങിൽ പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ചിറക്കര മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമചന്ദ്രനാശാൻ , വാർഡ് മെമ്പർ സിന്ധുമോൾ, മുൻ ഹെഡ് മാസ്റ്റർ എം. ശരത്ചന്ദ്രൻ, ഡി. ബിമൽരാജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അനുലോമയാദവ് സ്വാഗതവും എം. മനേഷ് നന്ദിയും പറഞ്ഞു.