kila-

കൊല്ലം: കൊട്ടാരക്കര കില ഇ.ടി.സിയിലെ വി.ഇ.ഒ പരിശീലനാർത്ഥികൾ പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു. ഇ.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 47 വി.ഇ.ഒ മാരുണ്ടായിരുന്നു. ഉറവിട മാലിന്യ സംസ്‌കരണം, അജൈവ മാലിന്യ സംസ്‌കരണത്തിലെ ശാസ്ത്രീയ രീതികൾ, ഹരിതകർമ്മസേനാ പ്രവർത്തനം, വാർഡ് തല പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംഘം പഠനം നടത്തി.

ജൈവ,അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭയുടെ അനുഭവം

ചെയർമാൻ കെ. രാജശേഖരൻ വിശദീകരിച്ചു സംസാരിച്ചു. ഫീൽഡ് തലത്തിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ പരിശീലനാർത്ഥികൾക്ക് സന്ദർശനത്തിലൂടെ കഴിയുമെന്ന് പ്രിൻസിപ്പലും ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറുമായ ജി.കൃഷ്‌ണകുമാർ പറഞ്ഞു. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന വി.ഇ.ഒ. ഇൻ സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു സന്ദർശനം.