തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചവറ കെ.എം.എം.എൽ. ജീവനക്കാരുടെ വേതനത്തിൽ നിന്നും സമാഹരിച്ച തുകയുടെ ആദ്യഗഡുവായ 15 ലക്ഷം രൂപ കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ. ഫെബി വർഗീസ് വ്യവസായമന്ത്രി ഇ.പി. ജയരാജന് കൈമാറി. കെ.എം.എം.എൽ. ജനറൽ മാനേജർ വി. അജയകൃഷ്ണൻ, ഫിനാൻസ് മേധാവി സി.എസ്. ജ്യോതി, അക്കൗണ്ട്‌സ് മാനേജർ എം. അനീഷ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി എം.എസ്. ജയപ്രകാശ് എന്നിവരും ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, ആർ. ജയകുമാർ, ജെ. മനോജ്‌മോൻ, എസ്. സന്തോഷ്, ജെ. ഫെലിക്‌സ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.