കൊല്ലം: ഹരിത കേരളം മിഷൻ, കാഷ്യൂ കോർപ്പറേഷൻ, കൃഷി വകുപ്പ്, എം.ജി.എൻ.ആർ.ഇ.ജി.എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുഅണ്ടി വികസന കോർപ്പറേഷന്റെ 21 ഫാക്ടറികളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കോർപ്പറേഷന്റെ ഒന്നാം നമ്പർ കൊട്ടിയം ഫാക്ടറിയിൽ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. ജൂൺ 19 ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ടി.എൻ.സീമയാണ് കൃഷി ഉദ്ഘാടനം കൊട്ടിയം ഫാക്ടറിയിൽ നിർവഹിച്ചത്.വെണ്ട , വഴുതന, അമര, തക്കാളി, വിവിധയിനം പച്ചമുളക്, ചീര, കാബേജ്, എന്നിവയാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്. 21 ഫാക്ടറികളിലും വിളവെടുക്കുന്ന പച്ചക്കറി ഓണക്കാലത്ത് പകുതി വിലയ്ക്ക് തൊഴിലാളികൾക്കും മറ്റുളളവർക്കും നൽകാനാണ് ഉദ്ദേശിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മുറം പച്ചക്കറി നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ ഹരിത കേരളം മിഷൻ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ , ഐസക്, ഭരണസമിതി അംഗം ജി.ബാബു പ്ലാന്റേഷൻ മാനേജർ എ.ഗോപകുമാർ, പ്രേം ലാൽ, ഹരിത കേരളം മിഷന്റെ ട്രെയിനികൾ, ജീവനക്കാർ, തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.