ctnr-chattambi-swami
വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 166-ാം ജയന്തിയോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പള്ളിമൺ സന്തോഷ് ഉൽഘാടനം ചെയ്യുന്നു

ചാത്തന്നൂർ: സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 166-ാം ജയന്തി എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ വിവിധ പരിപാടികളോടെ ആചരിച്ചു. താലൂക്ക് യൂണിയൻ അങ്കണത്തിൽ ചട്ടമ്പി സ്വാമികളുടെ വിഗ്രഹത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് യൂണിയൻ ഹാളിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് പള്ളിമൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മുരളി, ജി. പ്രസാദ് കുമാർ, പി. മകേഷ്, സി. രാജശേഖരൻ പിള്ള, ബി.ഐ. ശ്രീനാഗേഷ്, പി. സജീഷ്, പി.ആർ. രാമചന്ദ്രബാബു, പരവൂർ മോഹൻദാസ്, പി. ഗോപാലകൃഷ്ണപിള്ള, എസ്. ശിവപ്രസാദ് കുറുപ്പ്, ജെ. അംബികാദാസൻപിള്ള, ഡോ. കെ.ജെ. ലത്തൻ കുമാർ, എൽ.ടി. പ്രദീപ് കുമാർ, ജി. ശശിധരൻ പിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് ശാരദാമ്മ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.