കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് കാറും സെയിൽസ് വാനും കൂട്ടിയിടിച്ചു, കാർ ഓടിച്ചിരുന്ന വൈദികന് പരിക്ക്. തിരുവനന്തപുരം നാലാഞ്ചിറ മലങ്ക സെന്റ് മേരീസ് സെമിനാരിയിലെ വൈദികൻ ഫാ. ജോസഫ് മലയാറ്റിലിനാണ് (52) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെ സദാനന്ദപുരം സ്കൂളിന് സമീപത്തെ കനാൽ പാലത്തിലാണ് അപകടമുണ്ടായത്. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്നുവന്ന സെയിൽസ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.