ഓയൂർ: കോൺഗ്രസ് വെളിനല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓയൂരിൽ നടന്ന സായാഹ്ന ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. റോഡുവിള-ഇത്തിക്കര റോഡിന്റെ അപാകതകൾ പരിഹരിച്ച് നിർമ്മാണം പൂർത്തീകരിക്കുക, ഓയൂർ ടൗണിലെ റോഡ് നിർമ്മാണം പൂർത്തീകരിക്കുക, ടൗണിന്റെ ശോച്യാവസ്ഥകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മണ്ഡലം പ്രസിഡന്റ് ചെങ്കൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ, മുൻ എം.എൽ.എമാരായ പ്രയാർ ഗോപാലകൃഷ്ണൻ, എഴുകോൺ നാരായണൻ, പി.എസ്. പ്രദീപ്, എസ്.എസ്. ശരത്, ഹരിദാസ്, പി.ആർ. സന്തോഷ്, ഓയൂർ നാദിർഷ, പി.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു.