കൊല്ലം: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ കീഴിലുള്ള ഹാൻവീവിന്റെ ഓണ റിബേറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം മുനിസിപ്പൽ ഷോപ്പിംഗ് ക്ലോംപ്ലക്സിലെ ഹാൻവീവ് ഷോറൂമിൽ മേയർ അഡ്വ. വി. രാജേന്ദ്രബാബു നിർവഹിച്ചു. വിലയുടെ ഇരുപതു ശതമാനമാണ് റിബേറ്റ്.
കൈത്തറിയുടെ ആദ്യവില്പനയുടെ ഉദ്ഘാടനം കോർപ്പറേഷൻ പ്രതിപക്ഷനേതാവ് എ.കെ. ഹവീസ് നിർവഹിച്ചു. വാടി സി. രാജൻ, മാനേജർ സി. ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.