ngo
പടം

കൊല്ലം: സംസ്ഥാന സർവീസിലെ ക്ലാസ് ഫോർ വിഭാഗം ജീവനക്കാരുടെ പ്രൊമോഷൻ ക്വാട്ട പുന:സ്ഥാപിച്ച് ഉത്തരവായതിൽ ആഹ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും ജീവനക്കാർ കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ,​ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി.

വിവിധ വകുപ്പുകളിൽ ക്ലാസ് ഫോർ വിഭാഗം ജീവനക്കാർക്ക് ക്ലർക്ക് തസ്തികയിലേക്ക് 40 ശതമാനം വരെ ലഭിച്ചുകൊണ്ടിരുന്ന സ്ഥാനക്കയറ്റമാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ 10 ശതമാനമായി ഏകീകരിച്ച് 2014ൽ ഉത്തരവിറക്കിയത്. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിലെ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനക്കുട്ടൻ, ജി. ധന്യ, സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി ഖുശീ ഗോപിനാഥ് എന്നിവർ സംസാരിച്ചു. കുണ്ടറ മിനി സിൽ സ്റ്റേഷന് മുന്നിൽ യൂണിയൻ ജില്ലാ ട്രഷറർ ബി. സോളമൻ, പുനലൂർ സിവിൽ സ്റ്റേഷന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ എം.എസ്. ബിജു, ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആർ. രതീഷ് ​കുമാർ, കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ബി. സുജിത്, വിളക്കുടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ എസ്.ആർ. സോണി, കടയ്ക്കൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ എസ്. നിസ്സാം എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.