ചാത്തന്നൂർ: പ്രളയബാധിത കുട്ടികൾക്ക് നൽകാനുള്ള നോട്ട് ബുക്കുകൾ ഏറ്റുവാങ്ങാൻ പോയ എസ്.എഫ്.ഐ ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് വിനീതിനെ കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാത്തന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷധ പ്രകടനത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, പ്രസിഡന്റ് നെസ്മൽ, സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.