കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊല്ലന്റെയ്യത്ത് വീട്ടിൽ മുഹമ്മദ്കുഞ്ഞ് (67) പത്രവിതരണത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിര്യാതനായി. ഇന്നലെ രാവിലെ 5ന് വീടുകളിൽ പത്ര വിതരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ഭാര്യ: അസുമാബീവി. മക്കൾ: ഷൈജ, ഷൈല. മരുമക്കൾ: ഹുസൈൻ, സാബു (ഗൾഫ്).