കരുനാഗപ്പള്ളി: തുറയിൽക്കടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ആനന്ദൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷേണായി, അശോകൻ, പ്രസന്നൻ, മധു തുടങ്ങിയവർ പ്രസംഗിച്ചു. യുവജനസംഘടനയുടെ അംഗങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.