c
കൊല്ലം ശാരദാമഠത്തിൽ നടന്ന ശ്രീനാരായണ ദിവ്യോത്സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ആചാര്യൻ വിശ്വ പ്രകാശം വിജയാനന്ദ്, ആർ. രാജു, ഷീലാ നളിനാഷൻ, ഡോ. സുലേഖ, സുധർമ്മ തുടങ്ങിയവർ സമീപം

കൊല്ലം: കൊല്ലം ശാരദാ മഠത്തിലെ ശ്രീനാരായണ ദിവ്യോത്സവത്തിന്റെ രണ്ടാംദിനത്തിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ നിർവഹിച്ചു. ലോകസമാധാനത്തിനുള്ള ശാന്തിമന്ത്രമാണ് ഗുരുദർശനമെന്നും ശ്രീനാരായണ ദർശനം പഠിച്ചാൽ എല്ലാവരുടെയും മനസിലുള്ള ഞാനെന്ന ഭാവം ഇല്ലാതാകുമെന്നും അവർ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ദർശന പഠന കേന്ദ്രം ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ്, വനിതാ സംഘം കൊല്ലം യൂണിയൻ സെക്രട്ടറി ഷീലാ നളിനാക്ഷൻ, ശ്രീനാരായണ ദർശന പഠന കേന്ദ്രം പി.ആർ.ഒ ആർ. രാജു, കൺവീനർ ജി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഗുരുദേവന് ശ്രീകൃഷ്ണ ദർശനം ലഭിച്ചതിന്റെ ഓർമ്മയിൽ എസ്.എൻ.ഡി.പി യോഗം കായംകുളം, ചേപ്പാട്, കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി, ചവറ, കൊല്ലം യൂണിയനുകൾ, കൊല്ലം ശാരദാമഠം ശ്രീനാരായണ ദർശന പഠനകേന്ദ്രം, വാരണപ്പള്ളി കുടുംബയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശ്രീനാരായണ ദിവ്യോത്സവം സംഘടിപ്പിച്ചത്.