പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ ഇലട്രിക് പോസ്റ്റിൽ ഇടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11മണിയോടെ ആയിരുന്നു അപകടം. പുനലൂരിൽ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് പോയ ടാറ്റാ ഇൻഡിക്കാ കാറാണ് പോസ്റ്റിൽ ഇടിച്ച് കയറിയത്. കാറിന്റെ മുൻ ഭാഗം ഭാഗീകമായി നശിച്ചു.