കൊട്ടിയം: കേരളാ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷങ്ങളുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നടന്നു. കൊട്ടിയം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കെ.വി.എം.എ സംസ്ഥാന പ്രസിഡന്റ് എ.പി.കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം.ജെ. അൻവർ, വൈസ് പ്രസിഡന്റ് ഉണ്ണി കടയ്ക്കൽ, അഞ്ചൽ മേഖലാ പ്രസിഡന്റ് അരുൺ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വിഷപ്രയോഗം നടത്തുന്ന സ്ഥലങ്ങളിൽ നിന്ന് പച്ചക്കറികൾ സംഭരിക്കാതിരിക്കാനും വിഷ മുക്ത പച്ചക്കറികൾ സംഭരിക്കുന്നതിനുമായി കർണാടകത്തിലെയും തമിഴ്നാട്ടിലെയും കർഷക സംഘങ്ങളുമായി ധാരണയിലെത്താനും അസോസിയേഷൻ തീരുമാനിച്ചു.