കൊല്ലം: ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ കൊല്ലം ചാപ്ടറിന്റ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യസഹായ ക്യാമ്പ് ജില്ലാ ജയിലിൽ സംഘടിപ്പിച്ചു. പത്തോളം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ലാബ് ടെക്നീഷ്യൻമാരും ക്യാമ്പിൽ പങ്കെടുത്തു. ജില്ലാജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.എം.എ കൊല്ലം ചാപ്ടർ പ്രസിഡന്റ് ഡോ. രജിത്ത്, വൈസ് പ്രസിഡന്റ് ഡോ. അഫസ്ൽ, ട്രഷറർ ഡോ. ജാസ്മിൻ എന്നിവർ സംസാരിച്ചു.