ചാത്തന്നൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതി ചിറക്കര പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി അമ്പത് ശതമാനം സബ്സിഡി നിരക്കിൽ നാടൻ ഹൈബ്രിഡ് കുറിയ ഇനം തെങ്ങിൻ തൈകൾ ഉൾപ്പടെ 1200 തൈകളാണ് വാർഡ് തലത്തിൽ വിതരണം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം വിനോദ് , കൃഷി ഓഫീസർ ഷെറിൻ എ. സലാം, കേരഗ്രാമം സെക്രട്ടറി ശ്രീധരൻ സുഭാഷ് ചന്ദ്ര ബോസ്, കൃഷി അസിസ്റ്റന്റ് സ്മിത എന്നിവർ സംസാരിച്ചു.