photo
വരവിള ബ്രദേഴ്സ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: താലൂക്കിലെ 101-ാമത് ഗ്രന്ഥശാലയായി ക്ലാപ്പന വരവിള ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല പ്രവർത്തനം ആരംഭിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വരവിള ശ്രീനി ബാലവേദി ഉദ്ഘാടനം ചെയ്തു. എസ്.എം. ഇക്ബാൽ, ശ്രീദേവി മോഹനൻ, വിദ്യാധരൻ, വരവിള മനീഷ്, ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.