കൊല്ലം : ശ്രീനാരായണ വനിതാ കോളേജിൽ ഹിന്ദി വിഭാഗത്തിന്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ 'സമകാലീന ഹിന്ദി സാഹിത്യത്തിൽ സ്ത്രീ' എന്ന വിഷയത്തിൽ ഏകദിന രാഷ്ട്രീയ സെമിനാർ സംഘടിപ്പിച്ചു. പോണ്ടിച്ചേരി സർവകലാശാലയിലെ പ്രൊഫസറും എഴുത്തുകാരനുമായ ഡോ. രാകേഷ് കുമാർ സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. എ. മഞ്ജു സ്വാഗതം പറഞ്ഞു. ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ഡോ. സജിത് എസ്.ജെ. ശശി നിർവഹിച്ചു. ഹിന്ദി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ 'അർപ്പൺ' എന്ന മാഗസിന്റെ പ്രകാശനം ഡോ. എൻ.എം. ശ്രീകാന്തും ഡോ. ശക്തിരാജും ചേർന്ന് നിർവഹിച്ചു. ഡോ. നിഷ ജെ. തറയിൽ, ഡോ. നിഷ വി., ഡോ. എസ്. ശേഖരൻ, ഡോ. ഷീബ എം.ആർ, ഡോ. ആർ.എസ്. ജയ, ഡോ. എസ്.കെ. ശ്രീദേവി, മുണ്ടയ്ക്കൽ രാജീവൻ എന്നിവർ സംസാരിച്ചു.