photo
ശ്രീകൃഷ്ണ ജയന്തിയോടാനുബന്ധിച്ച് കുണ്ടറയിൽ നടന്ന ശോഭായാത്ര

കുണ്ടറ: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകൾ വീധികൾ കിഴടക്കി. വാദ്യമേളങ്ങളും ഗോപികാനൃത്തവും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. കുട്ടികൾക്കൊപ്പം അവരുടെ അമ്മമാരും ശോഭായാത്രയിൽ അണിനിരന്നു. കാക്കോലിൽ, പുന്നമുക്ക്, ഇണ്ടിളയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട ശോഭായാത്രകൾ ആശുപത്രിമുക്കിൽ സംഗമിച്ചശേഷം മുക്കടയ്ക്ക് നീങ്ങി. മുണ്ടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ത്രിവേണിമുക്കുവഴി മുക്കടയിലെത്തി. ശോഭായാത്രകൾ മുക്കടയിൽ ഒന്നിച്ചശേഷം ഇളമ്പള്ളൂർ ക്ഷേത്രമൈതാനിയിലെത്തി സമാപിച്ചു. കുണ്ടറ ഉപനഗരം ആഘോഷ പ്രമുഖ് പ്രജിത്ത്, ഇളമ്പള്ളൂർ ഉപനഗരം ആഘോഷപ്രമുഖ് ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സന്തോഷ്, അനി, പ്രിജിത്ത്, അനൂപ്, പ്രസാദ്, അച്ചു, വിനയൻ, അമൽ, ബിജു, ധനീഷ്, നന്ദു, സരിൻ, ഗിരീഷ്, ഉമേഷ് കൃഷ്ണൻ എന്നിവർ ഘോഷയാത്രകൾ നിയന്ത്രിച്ചു.