shibu

കൊ​ട്ടാ​ര​ക്ക​ര: അ​ഞ്ചു വ​യ​സു​കാ​രി​യാ​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​തു. ​പള്ളി​ക്കൽ ച​രു​വി​ള പു​ത്തൻവീ​ട്ടിൽ ഷി​ബുവിനെയാണ് (34 ) അ​റ​സ്റ്റ് ചെ​യ്​തത്. ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്കൾ അ​യൽവീ​ട്ടിൽ ഏ​ല്​പി​ച്ചു പോ​യ കു​ട്ടി​യെ ഇവരുടെ ബന്ധുവായ ഷിബു പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒ​ളി​വിൽ പോ​യ ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പൊലീ​സ് ഇൻ​സ്‌​പെ​ക്ടർ ആർ. രാ​ജീ​വ് , എ​സ്.സി​.പി​.ഒ സ​ലിം, സി.​പി​.ഒ ഹോ​ച്ചി​മിൻ, ഓ​മ​ന​ക്കു​ട്ടൻ എ​ന്നി​വ​രടങ്ങുന്ന സംഘം കു​ള​പ്പാ​ട​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. പ്ര​തി​യെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാൻ​ഡ് ചെ​യ്​തു.