v
തെങ്ങ് പിഴുത് വീണ് കോൺക്രീറ്റിനു വിള്ളൽ വീണ സുവർണ്ണന്റെ വീട്

മൺറോത്തുരുത്ത്: വില്ലിമംഗലം പാർവതീ മന്ദിരത്തിൽ സുവർണന്റെ വീടിനു മുകളിൽ കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും സമീപ പുരയിടത്തിൽ നിന്ന കൂറ്റൻ തെങ്ങ് പിഴുത് വീണ് നാശം സംഭവിച്ചു. പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ നിർമ്മിച്ച വീടിന്റെ മേൽക്കൂരയിൽ തെങ്ങ് വീണതു മൂലം കോൺക്രീറ്റിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. വൃക്കരോഗിയായ ഇദ്ദേഹത്തെ ഡയാലിസിസിന് കൊണ്ടുപോയ സമയത്തായിരുന്നു അപകടം നടന്നത്. കശുഅണ്ടിത്തൊഴിലാളിയായ ഭാര്യയുടെ ഏക വരുമാനത്തിലാണ് ഇദ്ദേഹവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്.