ചത്തന്നൂർ: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇടനാട് ഗവ. എൽ.പി സ്‌കൂളിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കാർഷിക വിഭവങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം നടന്നു.
പരിപാടിയോടനുബന്ധിച്ച് നടന്ന യോഗം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. കർഷകരായ ഭാസ്കരപിള്ള, ബാലകൃഷ്ണപിള്ള, മുരളീധരൻ പിള്ള, സിനി ലേഖ, പ്രകാശ്, തങ്കപ്പൻ, ജോയിക്കുട്ടി തുടങ്ങിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് പൊന്നാട അണിയിച്ചാദരിച്ചു. കൃഷി ഓഫീസർ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ബാലകൃഷ്ണൻ, സൂസൻ കോശി, ടി.എസ്. രമ്യ, സിനി ബേബി, റോസമ്മ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജി.വി. ജ്യോതി സ്വാഗതവും കുഞ്ഞ് മോൾ നന്ദിയും പറഞ്ഞു.