fore
പുനലൂരിൽ ജില്ലാതല വനം അദാലത്ത് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ തുടങ്ങിയവർ വേദിയിൽ

പുനലൂർ: വനമേഖലയുമായി ബന്ധപ്പെട്ടു പൊതു ജനങ്ങൾക്കുണ്ടാകുന്ന പരാതികൾ പൂർണ്ണമായും പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. വനം, വന്യജിവി വകുപ്പ് പുനലൂരിൽ സംഘടിപ്പിച്ച ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 105 പരാതികളിൽ 70 എണ്ണത്തിന് പരിഹാരം കണ്ടെത്തി. മറ്റു പരാതികൾ കേന്ദ്രവുമായി ബന്ധപ്പെട്ടതായതിനാൽ പരിഹരിക്കാൻ എൻ.കെ.പ്രേചന്ദ്രൻ എം.പിയെ ചുമതലപ്പെടുത്തി.

തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് അപകടകരമായി നിൽക്കുന്ന നാല് കൂറ്റൻ വൃക്ഷങ്ങൾ മുറിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്നലെ ലഭിച്ച പരാതികൾ പരിശോധിച്ച് 30നകം ഉടമകളെ രേഖാമൂലം അറിയിക്കാൻ അദാലത്തിൽ തീരുമാനമായി.

പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്,തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യൻ, ആർ.എസ്.പി..സംസ്ഥാന കമ്മിറ്റി അംഗം എം.നാസർഖാൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.കേശവൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദ്, എം.എം.ജലീൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ധനസഹായ വിതരണവും നടത്തി.

പുനലൂരിൽ ജില്ലാതല വനം അദാലത്ത് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.എൻ.കെ.പ്രേമചന്ദ്രൻ എം.പി, നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി,തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ തുടങ്ങിയവർ വേദിയിൽ.