mercykuttyamma
വീണ്ടെടുപ്പിന്റെ നന്മവരകൾ കലാ സംഗമം ചിത്രം വരച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. എം നൗഷാദ് എം.എൽ.എ സമീപം

 പ്രളയബാധിതരെ സഹായിക്കാൻ ചിത്രകാരൻമാരുടെ കൂട്ടായ്മ

കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ കേരള ലളിത കലാ അക്കാദമിയും നീരാവിൽ പ്രകാശ് കലാകേന്ദ്രവും സംയുക്തമായി ജവഹർ ബാലഭവനിൽ ഒരുക്കിയ 'വീണ്ടെടുപ്പിന്റെ നന്മവരകൾ' പരിപാടിയിൽ ചിത്രകാരൻമാരുടെ രചനയും ചിത്രങ്ങളുടെ വിൽപ്പനയും ആരംഭിച്ചു. ചിത്രകലാ കൂട്ടായ്‌മ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്‌തു. എം.നൗഷാദ് എം.എൽ.എ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ് എന്നിവർ പങ്കെടുത്തു. നൂറോളം ചിത്രകാരൻമാർ കൂട്ടായ്‌മയിൽ ഇന്നലെ പങ്കെടുത്തു. അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രശാല ഗാലറിയും ഇവിടെ സജ്ജമാണ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതരെ സഹായിക്കാൻ സംഘടിപ്പിച്ച കലാ കൂട്ടായ്‌മകളിലൂടെ 17 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അക്കാദമി നൽകിയിരുന്നു.

 മന്ത്രി വരച്ച ചിത്രം 2000 രൂപയ്ക്ക് എം.എൽ.എ വാങ്ങി

വീണ്ടെടുപ്പിന്റെ നന്മവരകൾ കലാ സംഗമം ചിത്രം വരച്ചാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്‌തത്. മന്ത്രി വരച്ച ചിത്രം 2000 രൂപ നൽകി എം.നൗഷാദ് എം.എൽ.എ വാങ്ങി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അക്കാദമി കൈമാറും.