photo
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇടമുളയ്ക്കൽ യൂണിറ്റിനുവേണ്ടി നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ആനന്ദകുട്ടൻ നിർവഹിക്കുന്നു. സതീഷ് ചന്ദ്രൻ, ശ്രീധരൻ, സോമശേഖരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇടമുളയ്ക്കൽ യൂണിറ്റിൽ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും യുദ്ധസ്മാരക അനാച്ഛാദനവും കുടുംബസംഗമവും നടന്നു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ആനന്ദക്കുട്ടൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമം ജില്ലാ പ്രസിഡന്റ് ആ‌ർ.ജി. പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി. സതീഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ,താലൂക്ക് ഭാരവാഹികളായ എസ്. മധുസൂദനൻ, ശ്രീധരൻ, എൻ. സദൻ, ബാലൻപിള്ള, റംലാ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. മാത്തുക്കുട്ടി സ്വാഗതവും സുശീലമണി നന്ദിയും പറ‌ഞ്ഞു.