കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗണപതി ക്ഷേത്രത്തിന് സമീപം അമിത വേഗതയിലെത്തിയ ടിപ്പർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന്
തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ ഗതാഗതം മുടങ്ങി. തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും മലയോര ഹൈവേയുടെ നിർമ്മാണത്തിലേർപെട്ടിരിക്കുന്ന ടിപ്പർലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളും ഒരേസമയം പാലത്തിൽ കടന്നതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികളുടേയും മുൻഭാഗം തകർന്നു. ഡ്രൈവർമാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ക്രെയിനുപയോഗിച്ച് വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.