കരുനാഗപ്പള്ളി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലയൺസ് ക്ലബ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ തുറയിൽകുന്ന് ശ്രീനാരായണ യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 400 ഓളം രോഗികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് വൈസ് ഗവർണർ വി.പരമേശ്വരൻകുട്ടിയും പ്രമേഹ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. എ. കണ്ണനും നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഡോ. എ.ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ, കൗൺസിലർ ശോഭാ ജഗദപ്പൻ, വി. ഉണ്ണികൃഷ്ണപിള്ള, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.