പുത്തൂർ: സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ യുവജനവേദി ജില്ലാ സമ്മേളനം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടന്നു. പി.ഐഷാപോറ്റി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാന്തനം പ്രസിഡന്റ് ഡോ.ജോൺ സി. വർഗീസ് കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു . യുവജനവേദി പ്രവർത്തനോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ട്രോമ കെയർ യൂണിറ്റ് ഉദ്ഘാടനം അഡിഷണൽ റൂറൽ എസ്.പി. ബി. വിനോദും നിർവഹിച്ചു.
മാവേലിക്കര ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു കുഞ്ഞുമോൻ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ. സാം പനങ്കുന്നിലിന്റെ പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു. ഫാ. ഡാനിയൽ തോമസ്, ഷാനു ഫിലിപ്പ്, ജോർജ് തോമസ്, ബിനുകോശി, എലിസബത്ത് ജോയി, ബിനുപാപ്പച്ചൻ , ജിനു കെ.കോശി എന്നിവർ സംസാരിച്ചു.