navas
ചവറ ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം അഞ്ചു വർഷത്തിലൊരിക്കൽ പരിഷ്കരിക്കണമെന്ന തത്വം അട്ടിമറിക്കപ്പെട്ടെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസി‌ഡന്റ് ചവറ ജയകുമാർ പറഞ്ഞു. അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് മുപ്പത്തിയാറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കാവാൻ തീരുമാനിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുന്നു .മെഡിസെപ്പ് നടപ്പിലാക്കുന്നതിൽ സർക്കാരിന് പറ്റിയ വീഴ്ച പരിഹരിക്കണം. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ചുമതല ഏൽപ്പിച്ച് പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് കാട്ടുവിള ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. പരിമണം വിജയൻ ടി.ജി.എസ്. തരകൻ, എസ്. ശർമ്മിള, അർത്തിയിൽ സമീർ, എസ്. ഉല്ലാസ്, സി. അനിൽ ബാബു, സരോജാക്ഷൻപിള്ള, സലിലകുമാരി, എസ്. വിനോദ്, ആർ. ധനോജ് കുമാർ, കരീലിൽ ബാലചന്ദ്രൻ, മധുസൂദനൻപിള്ള, എസ്. സുലൈഖ, ശ്രീരഞ്ജിതൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ. ഷബീർ മുഹമ്മദ് സ്വാഗതവും ട്രഷറർ ആർ. രാജീവ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കാട്ടുവിള ഗോപാലകൃഷ്ണൻ(പ്രസിഡന്റ്), എ.ഷബീർ മുഹമ്മദ്(സെക്രട്ടറി), ആർ രാജീവ്(ട്രഷറർ), ലളിതകുമാരി(വനിതാഫാറം കൺവീനർ).