കുണ്ടറ: തൊഴിലുറപ്പ് പദ്ധതി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണസമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് യൂണിയൻ കുണ്ടറ മണ്ഡലം പ്രസിഡന്റ് ജി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപിള്ള, ടി. ജെറോം, ആർ. ശിവശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ, ഓമനക്കുട്ടൻപിള്ള, കെ. ശിവശങ്കരൻ ഉണ്ണിത്താൻ, സുരേഷ് കുമാർ, ശ്രീദേവി, രജനി, ഷൈലജ, ഉഷ, വിജയകുമാർ, പങ്കജാക്ഷൻ പിള്ള എന്നിവർ സംസാരിച്ചു.