ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ അവബോധന പരിപാടിക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് പള്ളിമൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ എച്ച്.ആർ കോ ഓർഡിനേറ്റർ ജി. പ്രസന്നകുമാർ, പ്രതാപ ചന്ദ്രൻ നായർ, ഫാ. ജോൺസ് എബ്രഹാം എന്നിവർ ക്ലാസുകൾ നയിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി ടി. അരവിന്ദാഷൻപിള്ള, ബി.ഐ. ശ്രീനാഗേഷ്, പി. സജീഷ് (അപ്പു മാങ്കൂട്ടം), ജി. പ്രസാദ്കുമാർ, പി. മഹേഷ്, ചാത്തന്നൂർ മുരളി, പി.ആർ. രാമചന്ദ്രൻനായർ, പരവൂർ മോഹൻദാസ്, പി. ഗോപാലകൃഷ്ണപിള്ള, എസ്. ശിവപ്രസാദ്കുറുപ്പ്, എസ്.ആർ. മുരളീധരകുറുപ്പ്, ജെ. അംബികദാസൻപിള്ള, കെ.ജെ. ലത്തൻകുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജി. ശാരദാമ്മ എന്നിവർ നേതൃത്വം നൽകി.
ഇന്ന് ഡോ. എം.കെ.സി. നായർ, ഡോ. പ്രദീപ് ഇറവൻകര എന്നിവർ ക്ലാസുകൾ നയിക്കും.