കൊല്ലം: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ ഡിസ്ട്രിക്ട് അഞ്ചിന്റെ നേതൃത്വത്തിൽ വിവിധ ക്ളബുകളിൽ നിന്ന് സ്വരൂപിച്ച അവശ്യസാധനങ്ങൾ ഡിസ്ട്രിക്ട് ഗവർണർ ആർ. വിക്രമൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറിന് കൈമാറി. ടി.എം വർഗീസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഗവർണർ ബി. ജോതീന്ദ്രകുമാർ, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ടി. ഷിഹാബുദീൻ, ഷാജി ജോർജ്, ഹനീസ് മുഹമ്മദ്, എൽ. ലാസൻ ബാബു, എൽ.എസ്. ശ്യാംലിൻ, ജുബിത എം. ഷാജി, ജെസ്നി ഷാജി എന്നിവർ പങ്കെടുത്തു.