കുന്നത്തൂർ: അമിത വേഗതയിലെത്തിയ ടിപ്പർ ലോറി കയറി പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ തകർന്നു. വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയ പാതയിൽ സിനിമാപറമ്പ് ജംഗ്ഷനു സമീപം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് ഇന്നലെ പകലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ചവറ സ്വദേശിയുടേതാണ് സ്കൂട്ടർ. മഴയായതിനാൽ സ്കൂട്ടർ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ കയറി നിൽക്കുകയായിരുന്നുഉടമസ്ഥൻ. അതിനാൽ ആളപായം ഒഴിവായി.