bindhu-krishna
കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചികിത്സാ ധനസഹായ വിതരണവും മെമ്പർഷിപ്പ് വിതരണവും ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായ വിതരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഷിജിൻ രാജിന് 25000 രൂപ ചികിത്സാ ധനസഹായം നൽകി. മണ്ഡലം പ്രസിഡന്റ് ആർ. സാജൻ അദ്ധ്യക്ഷത വഹിച്ചു. എം. സുന്ദരേശൻ പിള്ള, ചാത്തന്നൂർ മുരളി, ശ്രീലാൽ, സജു ദാസ്, വിഷ്ണു സിത്താര, ഷാനവാസ്, പദ്മജ, ബിജുഖാൻ, നൈസാം, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.