കൊട്ടിയം: മൈലക്കാട് ജംഗ്ഷനിലെ ഇറക്കം ഭാഗത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേയ്ക്ക് വരുകയായിരുന്ന കാർ എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ചു. വീണ്ടും ഈ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. നിയന്ത്രണം വിട്ട കാറിലുണ്ടായിരുന്നവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.