കൊല്ലം: കേരള ദലിത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 156-ാമത് ജയന്തി ആഘോഷം 28ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കും.
രാവിലെ ചർച്ചാസമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷസമ്മേളനം ഉച്ചയ്ക്ക് 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പി. രാമഭദ്രൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, അഖിലകേരള വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് അഡ്വ. പി. ആർ. ദേവദാസ്, ദളിത് - ആദിവാസി മഹാസഖ്യം പ്രസിഡന്റ് പി.കെ. സജീവ്, പി.ആർ.ഡി.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. വിജയൻ,വേട്ടുവ മഹാസഭ രക്ഷാധികാരി ബാബു ചിങ്ങാരത്ത്, കെ.ഡി.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ബോബൻ ജി. നാഥ്, കെ.ഡി.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റെജി പേരൂർക്കട തുടങ്ങിയവർ പ്രസംഗിക്കും.