photo
ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ് പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിൽ എത്തിയപ്പോൾ. ആർ.രാമചന്ദ്രൻ എം.എൽ.എ സമീപം.

കരുനാഗപ്പള്ളി: പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് ക്ഷേത്രം സന്ദർശിച്ചു. ആർ. രാമചന്ദ്രൻ എം.എൽ .എ ആവശ്യപ്പെട്ടതനുസരിച്ചാണ് ദേവസ്വം ബോർഡ് മെമ്പർ എത്തിയത്. അദ്ദേഹം ഭക്തജനങ്ങളുടെ ആവശ്യങ്ങൾ അന്വേഷിക്കുകയും ഭാവിയിലുണ്ടാകേണ്ട വികസനങ്ങളെ കുറിച്ച് ഭക്തരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ശീവേലി പാതയ്ക്ക് മേൽക്കൂര നിർമ്മിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നിവേദനം ഉപദേശക സമിതി പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രൻപിള്ള സമർപ്പിച്ചു. ഇതിന്റെ എസ്റ്റിമേറ്റെടുത്ത് ബോർഡ് ഓഫീസിലേക്ക് അയ്ക്കാൻ ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപ്പന്തലിന്റെ നിർമ്മാണം വളരെ വേഗത്തിലൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആർ. രാമചന്ദ്രൻ എം.എൽ.എ, നഗരസഭാ വൈസ്‌ചെയർമാൻ ആർ. രവീന്ദ്രൻപിള്ള , ഉപദേശകസമിതി സെക്രട്ടറി കെ.എസ്. വിശ്വനാഥ്, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, ദേവസ്വം അസി. കമ്മിഷണർ മണികണ്ഠൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ ശങ്കർ, അസി. എൻജിനിയർ ഗോപകുമാർ തുടങ്ങിയവർ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.