sn
ചാലിയക്കര ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരു പ്രസാദം ചിട്ടിയുടെ കുറി ശാഖാ പ്രസിഡൻറ് ജി. ഗിരീഷ് കുമാർ എടുക്കുന്നു

പുനലൂർ: ശാഖാ അംഗങ്ങളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം 5662-ാം നമ്പർ ചാലിയക്കര ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ചിട്ടി പുനലൂർ യൂണിയനിൽലെ മറ്റു ശാഖകൾക്ക് മാതൃകയാകുന്നു. ശാഖാ അംഗങ്ങൾക്ക് പുറമേ ഇതര സമുദയത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തിയാണ് ശാഖാ ഭാരവാഹികൾ ഗുരു പ്രസാദം എന്ന പേരിൽ ചിട്ടികൾക്ക് തുടക്കം കുറിച്ചത്. 1000രൂപ വീതം പ്രതിമാസം അടച്ചാൽ 64 മാസം കൊണ്ട് അവസാനിക്കുന്ന നിയിലാണ് 34,000, 30,000 രൂപകളുടെ രണ്ട് ചിട്ടികൾ. ശാഖാ പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, സെക്രട്ടറി സുതൻ എന്നിവരുടെ മേൽനോട്ടത്തിൽ ചാലിയക്കര ഗുരുദേവ ക്ഷേത്രാങ്കാണത്തിൽ ചിറ്റാളൻമാരുടെ സാന്നിദ്ധ്യത്തിലാണ് എല്ലാ മാസത്തെയും അവസാന ഞായറാഴ്ചകളിൽ കുറിയിടുന്നത്. ചിട്ടി അവസാനിക്കുമ്പോൾ 64,000 രൂപ ശാഖയ്ക്ക് ലാഭം കിട്ടും. പുനലൂർ യൂണിയനിൽ ആദ്യമായാണ് ഒരു ശാഖാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ സുതാര്യമായ രീതിയിൽചിട്ടികൾ ആരംഭിച്ചതെന്ന് ശാഖാ പ്രസിഡന്റ് ജി. ഗിരീഷ് കുമാർ പറഞ്ഞു. ഇന്നലെ നടന്ന ഞറുക്കെടുപ്പിൽ ജയശ്രീ ഉപ്പുകുഴി, ശ്രീവിദ്യാ ജയകുമാർ എന്നിവർക്കാണ് ചിട്ടിയുടെ കുറികൾ വീണത്. വനിതാ സംഘം ശാഖാ പ്രസിഡന്റ് സുകന്യ, വൈസ് പ്രസിഡന്റ് മോഹിനി ഉദയഭാനു, സെക്രട്ടറി ഉഷ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.