k
അരി

കൊല്ലം: ഓണം അടുത്തെത്തിയതോടെ വിപണിയിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നു. അരിയുടെയും ശർക്കരയുടെയും വെളിച്ചെണ്ണയുടെ വിലയാണ് സമീപദിവസങ്ങളിൽ ഉയർന്നത്.
വെള്ളിച്ചെണ്ണ ലിറ്ററിന് രണ്ടാഴ്ച മുൻപ് 145 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച 150 ആയി ഉയർന്നു. ഇപ്പോൾ 155 രൂപയിൽ എത്തിനിൽക്കുകയാണ്. കൊപ്രവില കൂടിയതാണ് വെളിച്ചെണ്ണയുടെ വില ഉയരാൻ കാരണം. ഇടക്കാലത്ത് വെളിച്ചെണ്ണയുടെ വില 250 വരെ ഉയർന്നിട്ടുണ്ട്.

ശർക്കരയ്ക്കും ഓണക്കാലത്ത് വില ഉയരാറുണ്ട്. മൊത്തവിതരണക്കാർ ശർക്കര വൻതോതിൽ സംഭരിച്ച ശേഷം ബോധപൂർവ്വം വില ഉയർത്തുന്നതാണ്. ഓണം കഴിയുമ്പോൾ വില പഴയ അവസ്ഥയിലെത്തുമെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലും ആന്ധ്രയിലും ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ലോറികൾ ദിവസങ്ങളോളം കുടുങ്ങിയതാണ് അരിയുടെയും പച്ചരിയുടെയും വില കൂടാൻ കാരണമായി പറയുന്നത്.

 വില നിലവാരം

ഇനം ഒരാഴ്ച മുൻപ് ഇപ്പോൾ

അരി- 35 36

ശർക്കര- 45 50

പച്ചരി - 34 36

പഞ്ചസാര- 38 40