employees-union
ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ വനിതാസമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ വനിതാസമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് വനിതാ ജില്ലാ ചെയർപേഴ്സൺ ടി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ജോ. കൺവീനർ ഷീലാകുമാരി അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡന്റ് പി.ആർ. പ്രതാപചന്ദ്രൻ ചികിത്സാ സഹായം വിതരണം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എസ്. സുനിൽകുമാർ, സംസ്ഥാനകമ്മിറ്റി അംഗം പി.കെ. നന്ദകുമാർ, വർക്കിംഗ് പ്രസിഡന്റ് എം.എസ്. ശക്തിധരൻപിള്ള എന്നിവർ സംസാരിച്ചു. എ.ആർ. ഉമാദേവി സ്വാഗതവും ഷിംന നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഷീലകുമാരി (കൺവീനർ), എ.ആർ. ഉമാദേവി, വി.ആർ. ജ്യോതിലക്ഷ്മി (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.