sn
എസ്.എൻ.ഡി.പിയോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിൽ ചേർന്ന പ്രാർത്ഥന യോഗം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ വനിതാ സംഘം, പ്രാർത്ഥനാ സമിതികളുടെ നേതൃത്വത്തിൽ ഇടമൺ സത്രം ജംഗ്ഷനിലെ ഗുരുദേവ ക്ഷേത്രത്തിൽ മാസാന്ത്യ പ്രാർത്ഥനയും യോഗവും നടത്തി. എല്ലാ ആഴ്ചയിലും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാർത്ഥനായോഗം നടത്തി വരുന്ന ശാഖയിൽ മാസത്തിൽ സംയുക്ത പ്രാർത്ഥനയും യോഗവും സംഘടിപ്പിക്കും. വനിതാ സംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ്, വനിതാ സംഘം ശാഖാ പ്രസിഡന്റ് ശ്രീലത രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുപ്രഭാ സുഗതൻ, സെക്രട്ടറി അജിതാ അനിൽ, യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ, പ്രാത്ഥനാ സമിതി ശാഖാ പ്രസിഡന്റ് ആനന്ദവല്ലി, വൈസ് പ്രസിഡന്റ് ഉഷാരാജൻ, സെക്രട്ടറി സജിനി, അമ്പിളി തുടങ്ങിയവർ സംയുക്ത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.