കൊല്ലം: കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
മുള്ളുവിള, മണക്കാട്, പുന്തലത്താഴം, അയത്തിൽ എന്നീ നാല് കരകളിൽനിന്നുള്ള ട്രസ്റ്റ് അംഗങ്ങൾ ബാലറ്റ് സമ്പ്രദായത്തിലുടെയാണ് 40 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഫലപ്രഖ്യാപനത്തിനുശേഷം ഭരണസമിതി അംഗങ്ങൾ ചേർന്ന് 12 അംഗ എക്സ്ക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എസ്. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), എ.അനീഷ്കുമാർ (സെക്രട്ടറി), എസ്. സുരേഷ്ബാബു (ട്രഷറർ), സുജി കൂനമ്പായിക്കുളം (വൈസ് പ്രസിഡന്റ്), എസ്. സുജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.
മുഖ്യവരണാധികാരിയായ അഡ്വ. കെ. ജയന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
നേരത്തെ അയത്തിൽ റോയൽ ആഡിറ്റോറിയത്തിൽ ആക്ടിംഗ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം. സെക്രട്ടറി പി. ബൈജു ബഡ്ജറ്റും റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഡി.ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി സുന്ദരേശൻ എന്നിവർ പങ്കെടുത്തു.