ഓയൂർ: കൊല്ലം റവന്യുജില്ലാ ടി.ടി.ഐ കലോൽസവത്തിൽ 94 പോയിന്റ് നേടി കാരാളികോണം സീതിസാഹിബ് ടി.ടി.ഐയും, കൊട്ടാരക്കര ഡയറ്റും ചാമ്പ്യൻമാരായി. 92 പോയിന്റ് നേടിയ കരുനാഗപ്പള്ളി എസ്.എൻ.ടി.ടി.ഐയും കൊട്ടിയം സി.എഫ് ടി.ടി.ഐയും രണ്ടാം സ്ഥാനം പങ്കിട്ടു. 12 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 24 ടി.ടി.ഐകളിൽ 500 ഓളം പ്രതിഭകൾ മാറ്റുരച്ചു.
കാരാളികോണം ടി.ടി.ഐ അദ്ധ്യാപകവിദ്യാർത്ഥികൾ ആഹ്‌ളാദപ്രകടനവും റാലിയും നടത്തി. ഇന്ന് രാവിലെ 10ന് ഡോ.കെ.കെ.യുനുസ്‌കുട്ടി മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദനയോഗം ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ചിത്ര ഉദ്ഘാടനം ചെയ്യും.