കൊല്ലം: എസ്.എൻ.ഡി.പി യോഗം 589-ാം നമ്പർ വാളത്തുംഗൽ ശാഖയുടെ വാർഷിക പൊതുയോഗം വാളത്തുംഗൽ ദാസ് ടിമ്പേഴ്സ് അങ്കണത്തിൽ നടന്നു. യൂണിയൻ കൗൺസിലർ പുണർതം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ഇരവിപുരം സജീവൻ വരണാധികാരിയായിരുന്നു. യൂണിയൻ കൗൺസിലർ അഡ്വ. എസ്. ഷേണാജി സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബി. ബാബു (പ്രസിഡന്റ്), കെ. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്), ആർ. മുരുകേശൻ യവനിക (സെക്രട്ടറി), എൻ. ബാബുരാജൻ (യൂണിയൻ പ്രതിനിധി), കെ. അനിൽകുമാർ, എസ്. പ്രകാശ്, ടി. രവീന്ദ്രൻ, സി. രാജു, മധുസൂദനൻ, എം.കെ. സുഗതൻ, ആർ. സുമിത്ര (കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
ശാഖാ അംഗങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് വിവിധ ചടങ്ങുകൾക്കാവശ്യമായ കസേര, ടാർപ്പ എന്നിവ വാങ്ങാൻ ആദ്യ ഭരണസമിതി യോഗം തീരുമാനിച്ചു. ചില ഭരണസമിതി അംഗങ്ങളും ശാഖാ കുടുംബാംഗങ്ങളും പുതിയ കസേരകളും ടാർപ്പയും മറ്റ് ഫർണിച്ചറുകളും സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ചു. ഒരു ഭരണസമിതി അംഗം കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആദ്യഗഡുവായി 20000 രൂപ സംഭാവന നൽകാമെന്ന് അറിയിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത ഒരു ഗുരുഭക്തൻ നിലവിളക്ക് അടക്കമുള്ള പൂജാസാമഗ്രികൾ വാഗ്ദാനം ചെയ്തു. ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും ഭരണസമിതി യോഗം തീരുമാനിച്ചു.