photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി മണ്ഡലം പ്രവർത്തക സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി. ചിദംബരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെൻഷൻ പരിഷ്ക്കരണത്തിന് സർക്കാർ കമ്മിഷനെ നിയോഗിക്കാത്ത സാഹചര്യത്തിൽ സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസിപ്പ് നടപ്പാക്കുമ്പോൾ ഒ.പി ചികിത്സയും ഓപ്ഷൻ സൗകര്യവും അനുവദിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. കെ.എസ്.എസ്.പി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി. ചിദംബരൻ യോഗം ഉദ്ഘാടനം ചെയ്തു. എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി നസിം ബീവി, ജില്ലാ പ്രസി‌ഡന്റ് എസ്. ഗോപാലകൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റി അംഗം ജി. സുന്ദരേശൻ, സംസ്ഥാന ഒാഡിറ്റർ കെ. ഷാജഹാൻ, ആർ. വിജയൻ, പി. സോമരാജൻ, ജി. ലക്ഷ്മണൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.