al
അപകടങ്ങൾ പതിവായ മൈലംകുളം ക്ഷേത്ര ജംഗ്ഷനിലുള്ള കൊടുംവളവിലെ കാട് മൈലംകുളം യുവകലാവേദിയുടെയും പുത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ രതീഷ് കുമാറിന്റെയും നേതൃത്തത്തിൽ വെട്ടിത്തെളിക്കുന്നു

പുത്തൂർ: അപകടങ്ങൾ പതിവായ മൈലംകുളം ക്ഷേത്ര ജംഗ്ഷനിലെ കൊടുംവളവിലെ കാട് മൈലംകുളം യുവകലാവേദിയുടെയും പുത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ രതീഷ് കുമാറിന്റെയും നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. കൊടുംവളവിൽ കാട് മൂടിക്കിടക്കുന്നത് മൂലം ഡ്രൈവർമാരുടെ കാഴ്ച മറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് മൈലംകുളം യുവകലാവേദിയുടെ പ്രവർത്തകർ ശുചീകരണത്തിനായി മുന്നിട്ടിറങ്ങിയത്. പുത്തുർ എസ്.ഐ രതീഷ് കുമാർ, ക്ലബ് പ്രസിഡന്റ് പ്രശാന്ത് മൈലംകുളം, സെക്രട്ടറി ഡി.എൽ. അനുരാജ്, പൊലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻ, സുനിൽകുമാർ, ക്ലബ് ഭാരവാഹികളായ ഹരീഷ്, സുധീഷ്, ഗണേഷ്, വിഷ്ണു, ജോൺസൺ, ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.