radhakrishnan-p-r-anussem
ഡോ. പി.ആർ. രാധകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ സംസാരിക്കുന്നു. പ്രൊ. വാസുദേവനുണ്ണി, പി. കൊച്ചുകുട്ടൻ പിള്ള, രാജേന്ദ്രൻ പിള്ള എന്നിവർ വേദിയിൽ

അഞ്ചൽ : അകാലത്തിൽ അന്തരിച്ച അഞ്ചലിലെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയനും സുകൃതം ബാലാശ്രമം ഉൾപ്പെടെ വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനും പാറയ്ക്കാട്ട് ആശുപത്രി ഉടമയുമായിരുന്ന ഡോ. പി.ആർ. രാധാകൃഷ്ണനെ അനുസ്മരിച്ചു. പനയംചേരി സുകൃതം ബാലാശ്രമത്തിൽ നടന്ന ചടങ്ങിൽ വാഴൂർ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. സത്സംഗ സമിതി രക്ഷാധികാരി പ്രൊഫ. വാസുദേവനുണ്ണി അദ്ധ്യക്ഷനായിരുന്നു. സേവാഭാരതി അഞ്ചൽ യൂണിറ്റ് സെക്രട്ടറി പി. കൊച്ചുകുട്ടൻ പിള്ള, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ്ബാബു, രാജേന്ദ്രൻ പിള്ള, അഡ്വ. ജി. അനിൽകുമാർ, കാഥികൻ അഞ്ചൽ ഗോപൻ, ഡോ. പി.എൻ. പ്രസാദ്, ലീല, വിജയകുമാരി, ജയപ്രകാശ്, സുകുമാര പിള്ള, രാജശേഖരൻ, അഡ്വ. പ്രദീപ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.