കുണ്ടറ: ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. സി. ജോർജ് എള്ളുവിള മുഖ്യകാർമ്മികത്വം വഹിച്ചു.
സെപ്തംബർ ഒന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ചാരിറ്റി വിതരണം നടക്കും. പ്രളയത്തിൽ വീട് തകർന്ന ഇടുക്കി ഇടവകാംഗത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം കുന്നപ്പള്ളി എം.എൽ.എ എൽദോസ് നിർവഹിക്കും. യോഗത്തിൽ ചികിത്സാസഹായ വിതരണവും നടക്കും. മെത്രാപ്പൊലീത്തമാരായ സഖറിയാസ് മോർ പോളികാർപ്പസ്, മാത്യൂസ് മോർ തേവോദോസിയോസ്, യുഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ക്ലിമീസ്, ഐസക് മോർ ഒസ്താത്തിയോസ് എന്നിവരും ബർശീമോൻ റമ്പാച്ചനും കർമ്മങ്ങൾക്ക് നേതൃത്വം നൽകും. 7ന് വൈകിട്ട് റാസ, 8ന് പ്രദക്ഷിണം എന്നിവയും നടക്കും.