പാരിപ്പള്ളി:കല്ലുവാതുക്കലിൽ നടന്ന മുപ്പത്തിയൊന്നാമത് സംസ്ഥാന സീനിയർ ടെന്നി കൊയ്റ്റ് മത്സരത്തിൽ ആലപ്പുഴ ജില്ല ഒാവറോൾ കിരീടം സ്വന്തമാക്കി.പുരുഷ വിഭാഗത്തിൽ എറണാകുളം,ആലപ്പുഴ,വയനാട് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ ആലപ്പുഴ,എറണാകുളം,കോഴിക്കോട് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് സമ്മാനദാനം നിർവഹിച്ചു.അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കബീർ സ്വാഗതവും സെക്രട്ടറി സന്തോഷ്.പി.തോമസ് നന്ദിയും പറഞ്ഞു. പതിനാല് ജില്ലകളിൽ നിന്നായി ഇരുനൂറ്റിഅമ്പതോളം കായികതാരങ്ങൾ പങ്കെടുത്തു.